ചങ്ങനാശേരി: തദ്ദേശ സ്ഥാപനങ്ങളിൽ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരെ തിരെഞ്ഞെടുത്തു. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്, പായിപ്പാട്, മാടപ്പള്ളി , തൃക്കൊടിത്താനം പഞ്ചായത്തുകളിൽ നടന്ന സ്റ്റാൻഡിംഗ് കമ്മറ്റി തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് അംഗങ്ങൾ വിവിധ കമ്മറ്റികളിലേക്ക് എതിരില്ലാതെ തിരെഞ്ഞെടുക്കപ്പെട്ടു. മാടപ്പളളി ബ്‌ളോക്ക് പഞ്ചായത്തിൽ സുനിത സുരേഷ് (ധനകാര്യം ) വിനു ജോബ് ( വികസന കാര്യം) ബിന്ദു ജോസഫ് (ക്ഷേമകാര്യം), ടി.രഞ്ജിത്ത് (ആരോഗ്യം വിദ്യാഭ്യാസം). തൃക്കൊടിത്താനം പഞ്ചായത്തിൽ പ്രസാദ് കുമരംപറമ്പിൽ (ധനകാര്യം), മേഴ്‌സി റോയി (വികസനകാര്യം), അനിത ഓമനക്കുട്ടൻ (ക്ഷേമകാര്യം), ജാൻസി മാർട്ടിൻ ( ആരോഗ്യം വിദ്യാഭ്യാസം) പായിപ്പാട് പഞ്ചായത്തിൽ ആനി രാജു ( ധനകാര്യം), എബി വർഗീസ് ( വികസനം ), ഡാർളി ടെജി (ക്ഷേമകാര്യം), അനിജ ലാലൻ (ആരോഗ്യം വിദ്യാഭ്യാസം). മാടപ്പള്ളി പഞ്ചായത്തിൽ ആൻസി ജോസഫ് (ധനകാര്യം), പി എ ബിൻസൺ (വികസനം), സുജാത സാബു (ക്ഷേമകാര്യം), ഫിലോമിന മാത്യു (ആരോഗ്യം വിദ്യാഭ്യാസം) . ചങ്ങനാശ്ശേരി നഗരസഭയിൽ കുഞ്ഞുമോൾ സാബു(വിദ്യാഭ്യാസം എൽ.ഡി.എഫ്), കെ എം നെജിയ(വികസനകാര്യം യു.ഡി.എഫ്),ബീന ജോബി (ക്ഷേമകാര്യം യു.ഡി.എഫ്), മധുരാജ് (പൊതുമരാമത്ത്‌ യു.ഡി.എഫ്), എൽസമ്മ ജോബ് ( ആരോഗ്യം യു.ഡി.എഫ്) എന്നിവരെയാണ് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സ്ഥാനത്തേക്ക് തിരെഞ്ഞെടുത്തത്.