പ്രവിത്താനം: കോടിയാനിച്ചിറ ഭഗവതി ക്ഷേത്രത്തിൽ അശ്വതി മഹോത്സവം തുടങ്ങി. ദിവസവും ക്ഷേത്രച്ചടങ്ങുകൾക്ക് പുറമെ കലശം, കലശാഭിഷേകം, സമ്പൂർണ്ണ അഹസ്സ്, നിറമാല എന്നിവ നടക്കും. ബാബു നാരായണൻ തന്ത്രി, മോഹനൻ ശാന്തി തുടങ്ങിയവർ നേതൃത്വം നൽകുന്നു.