പൊൻകുന്നം: സമസ്ത മേഖലകളിലുമുള്ള ജനവിഭാഗങ്ങൾക്ക് ഉപകാരപ്രദമായ ബഡ്ജറ്റ് അവതരിപ്പിക്കുന്നതിന് നേതൃത്വം നൽകിയ മുഖ്യമന്ത്രി പിണറായി വിജയനെയും ധനമന്ത്രി തോമസ് ഐസക്കിനെയും യൂത്ത്ഫ്രണ്ട് (എം) കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മറ്റി അഭിനന്ദിച്ചു. പ്രസിഡന്റ് ശ്രീകാന്ത്.എസ്.ബാബുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഡ്വ.സുമേഷ് ആൻഡ്രൂസ്, ജയിംസ് പെരുമാംകുന്നേൽ, ആൽബിൻ പേണ്ടാനം, മനോജ് മറ്റമുണ്ടയിൽ, വിഴിക്കത്തോട് ജയകുമാർ, ഷാജി പുതിയ പറമ്പിൽ, ജിജോ കാവാലം, സിജോ മുണ്ടമറ്റം, സിബി തൂമ്പുങ്കൽ എന്നിവർ സംസാരിച്ചു.