പാലാ: നഗരസഭ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരെ ഇന്നലെ ചേർന്ന യോഗത്തിൽ തിരഞ്ഞെടുത്തു. നഗരസഭാ വൈസ് ചെയർപേഴ്‌സൺ സിജി പ്രസാദാണ് ധനകാര്യ സമിതിയുടെയും അദ്ധ്യക്ഷയെങ്കിലും ഈ കമ്മറ്റിയിൽ പ്രതിപക്ഷാംഗങ്ങളാണ് ഭൂരിപക്ഷം. പ്രതിപക്ഷ നേതാവ് പ്രൊഫ. സതീഷ് ചൊള്ളാനി, ജോസ് എടേട്ട്, മായാ രാഹുൽ, സിജി ടോണി എന്നിവരാണ് സിജിക്ക് പുറമെ കമ്മറ്റിയിലുള്ളത്.വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനായി തോമസ് പീറ്ററെ തിരഞ്ഞെടുത്തു. ലീനാ സണ്ണി, ജോസ് ജെ. ചീരാംകുഴി, ജിമ്മി ജോസഫ് എന്നിവരാണ് കമ്മറ്റിയിലെ അംഗങ്ങൾ.
വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഷാജു തുരുത്തനാണ്. സാവിയോ കാവുകാട്ട്, ആനി ബിജോയി, സതി ശശികുമാർ എന്നിവരാണ് കമ്മറ്റിയംഗങ്ങൾ. പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റിയുടെ അദ്ധ്യക്ഷ നീനാ ജോർജ്ജ് ചെറുവള്ളിലാണ്. ആർ സന്ധ്യ, ലിജി ബിജു, മായാ പ്രദീപ് എന്നിവരാണ് കമ്മറ്റിയംഗങ്ങൾ.ബൈജു കൊല്ലംപറമ്പിലാണ് ആരോഗ്യസ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ. അഡ്വ. ബിനു പുളിക്കക്കണ്ടം, ഷീബ ജിയോ, ലിസ്സിക്കുട്ടി മാത്യു എന്നിവരാണ് കമ്മറ്റിയംഗങ്ങൾ.
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റിയുടെ അദ്ധ്യക്ഷ ബിന്ദു മനുവാണ്. ബിജി, ജോസിൻ ബിനോ, വി.സി. പ്രിൻസ് എന്നിവരാണ് കമ്മറ്റിയംഗങ്ങൾ.
ഇടതുമുന്നണിയാണ് ആറ് സ്റ്റാന്റിംഗ് കമ്മറ്റികളും പങ്കിട്ടത്. ഇതിൽ കേരളാകോൺഗ്രസ് എമ്മിന് നാലെണ്ണവും സി.പി.എമ്മിന് രണ്ട് കമ്മറ്റികളും ലഭിച്ചു.