ചങ്ങനാശേരി:കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സംയുക്ത കർഷകസമിതിയുടെ നേതൃത്വത്തിൽ പ്രക്ഷോഭ സായാഹ്നം നടന്നു. ചങ്ങനാശേരി നഗരത്തിൽ നടന്ന സമരം സി.പി.എം ചങ്ങനാശേരി ഏരിയ സെക്രട്ടറി കെ.സി ജോസഫ് ഉദ്ഘാടനം ചെയ്തു. അഡ്വ എം.എം അൻസാരി അദ്ധ്യക്ഷത വഹിച്ചു. സി രാജശേഖരൻ, തോമസ് വർഗീസ്, മാത്യൂസ് ജോർജ്ജ്, ബോബൻ തെക്കേൽ, പി എ മൻസൂർ, പി എൻ എം സാലി, അഡ്വ പി അനിൽ കുമാർ, അഭിലാഷ് എന്നിവർ പങ്കെടുത്തു. കുറിച്ചിയിൽ കെ.ഡി സുഗതൻ ഉദ്ഘാടനം ചെയ്തു. സണ്ണി പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു ഡോ. പി കെ പത്മകുമാർ, എം എൻ മുരളീധരൻ നായർ, ബിജു തോമസ് ,വി കെ സുകുമാരൻ, ജെയിംസ് കുര്യാക്കോസ്, സുകുമാരൻ നെല്ലിശ്ശേരി എന്നിവർ പങ്കെടുത്തു. വാഴപ്പള്ളിയിൽ ആലിച്ചൻ തൈപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. കുര്യാക്കോസ് പുന്നവേലി അദ്ധ്യക്ഷത വഹിച്ചു. സി സനൽ കുമാർ, ജോൺ മാത്യു മൂലയിൽ, ലിനു ജോബ്, സെബാസ്റ്റ്യൻ ആന്റണി എന്നിവർ പങ്കെടുത്തു. തൃക്കൊടിത്താനത്ത് അഡ്വ ജോസഫ് ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. സാബു ചക്രപ്പുര അദ്ധ്യക്ഷത വഹിച്ചു. മഞ്ജു സുജിത്ത് ,എൻ.രാജു, വി.മനോഹരൻ, സുവർണ്ണകുമാരി, സുനിത സുരേഷ്, എം.കെ ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.