അടിമാലി: കള്രേക്രഴ്‌സ് അറ്റ് സ്‌കൂൾ പദ്ധതിയുടെ ഭാഗമായി അടിമാലി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് പരിധിയിൽ വരുന്ന വിവിധ സ്‌കൂളുകൾക്ക് വേസ്റ്റ് ബിന്നുകൾ വിതരണം ചെയ്തു.മാലിന്യങ്ങൾ തരം തിരിച്ച് നിക്ഷേപിക്കാൻ നാല് ബിന്നുകൾ വീതമാണ് ഓരോ വിദ്യാലയത്തിനും നൽകുന്നത്.ബിന്നുകളുടെ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേർളി മാത്യു നിർവ്വഹിച്ചു.കടലാസുകൾ, കട്ടികൂടിയ കുപ്പികൾ,കട്ടികുറഞ്ഞ കുപ്പികൾ, പാൽ കവറുകൾ തുടങ്ങി സ്‌കൂളിലെ മാലിന്യങ്ങൾ തരംതിരിച്ച് വേണം ബിന്നുകളിൽ നിക്ഷേപിക്കാൻ.പെട്ടിമുടി, പഴമ്പള്ളിച്ചാൽ, ഇരുമ്പുപാലം, കുരങ്ങാട്ടി, മച്ചിപ്ലാവ്, പത്താംമൈൽ തുടങ്ങിയ ഇടങ്ങളിലെ വിദ്യാലയങ്ങൾക്കാണ് ബിന്നുകൾ നൽകിയിട്ടുള്ളത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തോമസ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി കെ .എൻ സഹജൻ, ഗ്രാമപഞ്ചായത്തംഗങ്ങൾ,സ്‌കൂൾ അധികൃതർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.