പാലാ: സാധാരണക്കാർക്കും കർഷകർക്കും ക്ഷേമം ഉറപ്പുവരുത്തുന്ന ബഡ്ജറ്റാണ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ചതെന്ന് കേരളാ കോൺഗ്രസ് (എം) പാലാ നിയോജകമണ്ഡലം നേതൃയോഗം ചൂണ്ടിക്കാട്ടി. റബർ,തേങ്ങ,നെല്ല്,കാപ്പി തുടങ്ങിയ വിളകളുടെ താങ്ങുവില ഉയർത്തിയും കൃഷി സഹായം വർദ്ധിപ്പിച്ചും കർഷക സുരക്ഷ ഉറപ്പാക്കിയെന്ന് യോഗം അഭിപ്രായപ്പെട്ടു. യോഗത്തിൽ ഫിലിപ്പ് കുഴികുളം അദ്ധ്യക്ഷത വഹിച്ചു. ബേബി ഉഴുത്തുവാൽ, ജോസ് ടോം, പ്രൊഫ. ലോപ്പസ് മാത്യു, ആന്റോ പടിഞ്ഞാറേക്കര, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, ടോബിൻ കണ്ടനാട്ട്, ബിജു പാലൂപ്പടവിൽ, ബൈജു കൊല്ലംപറമ്പിൽ, ബൈജു പുതിയിടത്തുചാലിൽ, സണ്ണി വടക്കേമുളഞ്ഞിനാൽ, അഡ്വ. ജയ്‌മോൻ പരിപ്പീറ്റത്തോട്ട്, ജയ്‌സൺ മാന്തോട്ടം, ജോസുകുട്ടി പൂവേലി എന്നിവർ പ്രസംഗിച്ചു.