പരിയാരം: എസ്.എൻ.ഡി.പി യോഗം 63-ാം നമ്പർ പരിയാരം എറികാട് ശാഖയിൽ 93 മത് വാർഷിക മഹോത്സവവും പ്രതിമാ പ്രതിഷ്ഠയുടെ 49-ാമത് വാർഷികം ഇന്ന് മുതൽ 20 വരെ നടക്കും. ഒന്നാം ഉത്സവദിനമായ ഇന്ന് രാവിലെ 4ന് പള്ളിയുണർത്തൽ, 4.10ന് നടതുറക്കൽ, 4.30ന് മഹാശാന്തിഹോമം, 5ന് പ്രഭാതപൂജ, 6ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, 8.30ന് ചതയദിന വിശേഷാൽ പ്രാർത്ഥന, 11നും 11.45നും മദ്ധ്യേ ക്ഷേത്രം തന്ത്രി കുമരകം ഗോപാലൻ തന്ത്രിയുടെയും ക്ഷേത്രം മേൽശാന്തി പ്രദീപ് ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്. വൈകുന്നേരം 4.30ന് നടതുറക്കൽ, 5ന് സർവൈശ്വര്യപൂജ, 6.30ന് ദീപാലങ്കാരപൂജ, 7ന് സേവവിളക്ക്, 8ന് നടയടപ്പ്.