പാലാ : കാർഷിക മുന്നേറ്റത്തിനു ഉതകുന്ന മാതൃകാപരമായ ബഡ്ജറ്റാണ് ധനകാര്യമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ചതെന്ന് കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി പറഞ്ഞു. കേരളത്തിലെ റബർ കർഷകർക്ക് ആശ്വാസമേകാൻ ആവിഷ്‌ക്കരിച്ച റബർ വിലസ്ഥിരതാ പദ്ധതി 150 രൂപയിൽ നിന്നും വർദ്ധിപ്പിക്കണമെന്ന കേരള കോൺഗ്രസ് എമ്മന്റെ ആവശ്യം അംഗീകരിച്ച് 170 രൂപയായി ഉയർത്തിയ ഇടതുമുന്നണി നയത്തെ ജോസ് കെ.മാണി അഭിനന്ദിച്ചു കെ.എം മാണി ആവിഷ്‌ക്കരിച്ച കാരുണ്യപദ്ധതി തുടരാനുള്ള തീരുമാനം പാവപ്പെട്ടവർക്ക് ആശ്വസമേകുമെന്നും ജോസ് കെ.മാണി പറഞ്ഞു