കറുകച്ചാൽ: മേജർ മണിമല കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മറ്റി നാളെ എൻ. ജയരാജ് എം.എൽ.എയുടെ വീട്ടിലേക്ക് മാർച്ചും ധർണയും നടത്തും. രാവിലെ 10 ന് കറുകച്ചാലിൽ നിന്നും ആരംഭിക്കുന്ന മാർച്ച് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും.