കാഞ്ഞിരപ്പള്ളി : അബ്‌കാരി കേസിൽപ്പെട്ട് ലൈസൻസും പ്രിവിലേജും റദ്ദായ കാഞ്ഞിരപ്പള്ളി റേഞ്ചിലെ 6-ാം ഗ്രൂപ്പ് കള്ളുഷാപ്പുകളുടെ പുനർവിൽപ്പന 23ന് രാവിലെ 10 മണിക്ക് കോട്ടയം കളക്ടറേറ്റ് കോമ്പൗണ്ടിലുള്ള ദേശീയ സമ്പാദ്യ പദ്ധതിഹാളിൽ നടത്തും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ രേഖകൾ സഹിതം പ്രവേശന രസീത് കൈപ്പറ്റി ഹാളിലെത്തണം. വിശദവിവരങ്ങൾ എല്ലാ എക്സൈസ് ഓഫീസുകളിലും ലഭ്യമാണ്.