പാലാ: സംസ്ഥാന ബഡ്ജറ്റ് പാലായെ സംബന്ധിച്ചു ആശാവഹമെങ്കിലും കുറേക്കൂടി പരിഗണന പ്രതീക്ഷിച്ചിരുന്നതായി മാണി സി.കാപ്പൻ എം.എൽ.എ പറഞ്ഞു. റബറിന്റെ താങ്ങുവില 150ൽ നിന്നും 170 ആയി ഉയർത്തിയത് കർഷകർക്ക് ഗുണം ചെയ്യും. റബറിന് താങ്ങുവില 200 രൂപയും ഒട്ടുപാൽ, ചിരട്ടപ്പാൽ എന്നിവയ്ക്ക് 150 രൂപ വീതം താങ്ങുവില പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായി മാണി സി.കാപ്പൻ പറഞ്ഞു. ഇതു സംബന്ധിച്ചു മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും നിവേദനം നൽകിയിരുന്നു.

മൂന്നിലവ് മേലുകാവ് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചില്ലച്ചി പാലം റോഡ്, ചകണിയാംതടം ചെക്കുഡാം കം ബ്രിഡ്ജ്, അളനാട് ഉള്ളനാട് കൊടുമ്പിടി റോഡ് ബി.എം.ബി.സി ടാറിംഗ്, പാലാ കെ എസ് ആർ ടി സി ബസ് സ്റ്റേഷൻ നവീകരണം, ചെറിയാൻ ജെ കാപ്പൻ സ്മാരക മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഗ്യാലറി നിർമ്മാണം തുടങ്ങിയ പദ്ധതികൾ ബഡ്ജറ്റിൽ ഇടം പിടിച്ചു. കൊട്ടാരമറ്റത്ത് ഏറ്റുമാനൂർ പൂഞ്ഞാർ ഹൈവേയിൽ ഫ്‌ളൈഓവറിന് പദ്ധതി സമർപ്പിച്ചെങ്കിലും ബജറ്റിൽ അനുമതി ലഭിച്ചില്ല.