പാലാ: പാലാ ബൈപാസിന്റെ പൂർത്തീകരണത്തിനുള്ള സ്ഥലമെടുപ്പ് നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലെന്ന് മാണി സി.കാപ്പൻ എം.എൽ.എ അറിയിച്ചു. 14 സ്ഥലമുടമകളിൽ 13 പേർക്ക് ഇന്നലെയോടെ നഷ്ടപരിഹാരം അവരവരുടെ അക്കൗണ്ടുകളിൽ ലഭ്യമാക്കി. അവകാശം സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ വൈകിയതാണ് ഒരാളുടെ അക്കൗണ്ടിൽ പണം നിക്ഷേപിക്കാൻ താമസം നേരിടുന്നതെന്ന് എം.എൽ.എ ചൂണ്ടിക്കാട്ടി. ഇത് ഉടൻ പൂർത്തീകരിക്കും.
സ്ഥലമെടുപ്പിലെ അപാകതകൾമൂലം നിയമക്കുരുക്കിൽപ്പെട്ട ബൈപാസ് വർഷങ്ങളായി അപൂർണ്ണമായി കിടക്കുകയാണ്. മാണി സി.കാപ്പൻ എം.എൽ.എയായതിന് ശേഷം നടത്തിയ ശ്രമങ്ങളുടെ ഭാഗമായിട്ടാണ് സ്ഥലമുടമകൾക്ക് നഷ്ടപരിഹാരം ലഭ്യമായത്.