മറിയപ്പള്ളി: എസ്.എൻ.ഡി.പി യോഗം 26-ാം നമ്പർ മറിയപ്പള്ളി ശാഖയിൽ മകരചതയ മഹോത്സവദിനമായ ഇന്ന് കിരീട സമർപ്പണം നടക്കും. കിരീടം നിർമ്മിച്ച ശില്പി മുരുകൻ ആചാരിയിൽ നിന്നും കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു ഏറ്റുവാങ്ങി ഗുരുദേവ ക്ഷേത്രത്തിൽ സമർപ്പിക്കും. സ്വാമി ധർമ്മ ചൈതന്യയെ യൂണിയൻ സെക്രട്ടറി ആർ.രാജീവ് പൂർണ്ണ കുംഭം നല്കി സ്വീകരിക്കുമെന്ന് ശാഖാ സെക്രട്ടറി പ്രസന്നൻ ശ്രീരാഗം, പ്രസിഡന്റ് അനിയച്ചൻ അറുപതിൽ, വൈസ് പ്രസിഡന്റ് അജിത് സി.മോഹൻ എന്നിവർ അറിയിച്ചു.