ഏറ്റുമാനൂർ: കേരള സ്റ്റേറ്റ് റൂട്രോണിക്സിന്റെ അംഗീകൃത പഠനകേന്ദ്രമായ സ്കൂൾ ഒഫ് മാനേജ്മെന്റ് സ്റ്റഡീസ് പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്കുള്ള സൗജന്യ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടു വർഷ ഡിപ്ലോമ ഇൻ അനിമേഷൻ ആന്റ് വിഷ്വൽ എഫക്ട്സ്,​ 2 ഡി അനിമേഷൻ ആ‌ർട് ആന്റ് എൻജിനീയറിംഗ്,​ മൾട്ടീമീഡിയ വെബ് ഡിസൈൻ,​ 6 മാസ കോഴ്സുകളായ ഗ്രാഫിക് ഡിസൈൻ ആന്റ് അഡ്വൈർടൈസിംഗ്,​ മൾട്ടീമീഡിയ അപ്ലിക്കേഷൻ,​ ആർക്കിടെക്ചറൽ ബിൽഡിംഗ് ഡിസൈൻ എന്നിവയാണ് കോഴ്സുകൾ. എസ്.എസ്.എൽ.സിയാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. താത്പര്യമുള്ളവർ 25ന് മുമ്പ് ജാതി,​വരുമാനം,​വിദ്യാഭ്യാസ യോഗ്യത,​നേറ്റിവിറ്റി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പും ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോ സഹിതം അപേക്ഷ നൽകണം. മറ്റു വിഭാഗക്കാർക്ക് ഈ കോഴ്സുകൾക്കൊപ്പം റൂട്രോണിക്സ് ഓൺലൈൻ കോഴ്സുകളായ ടാലി,​ എത്തിക്കൽ ഹാക്കിംഗ്,​ സൈബർ സെക്യൂരിറ്റി എന്നിവ കുറഞ്ഞ ഫീസ് നിരക്കിൽ പഠിക്കാം. വിവരങ്ങൾക്ക് സ്കൂൾ ഒഫ് മാനേജ്മെന്റ് സ്റ്റഡീസ്,​ പേരൂർ റോഡ്,​ ഏറ്റുമാനൂർ. ഫോൺ:0481 2536699,​ 9447212510.