പാമ്പാടി: എസ്.എൻ.ഡി.പി യോഗം 265-ാം പാമ്പാടി ശാഖയുടെ നേതൃത്വത്തിൽ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ വിജയികൾക്ക് സ്വീകരണം നൽകും.

18ന് വൈകുന്നേരം 6ന് ശാഖാ ഹാളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കുന്ന ചടങ്ങിൽ കെ.എ കുര്യൻ (ഷിബു) കുഴിയടത്തറ, ഷേർളി തര്യൻ, ശാഖാ യൂണിയൻ കമ്മറ്റി അംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ പി.ഹരികുമാർ, സന്ധ്യാ രാജേഷ്, രമണി ശശിധരൻ എന്നിവർക്ക് സ്വീകരണം നൽകും. എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് മെമ്പർ അഡ്വ ശാന്താറാം റോയി ഉദ്ഘാടനം നിർവഹിക്കും. ശാഖാ പ്രസിഡന്റ് കെ.എൻ ഷാജിമോൻ അദ്ധ്യക്ഷത വഹിക്കും. ശാഖാ വൈസ് പ്രസിഡന്റ് ദിലീപ് പാറയ്ക്കൽ, വനിതാസംഘം പ്രസിഡന്റ് ബിന്ദു റെജിക്കുട്ടൻ, യൂത്ത്മൂവ്‌മെന്റ് സെക്രട്ടറി അതുൽ പ്രസാദ്, ശാഖാ യൂത്ത്മൂവ്‌മെന്റ്, വനിതാസംഘം, കുടുംബയോഗം, മൈക്രോ യൂണിറ്റ് അംഗങ്ങൾ എന്നിവർ പങ്കെടുക്കും. ശാഖാ സെക്രട്ടറി കെ.എൻ രാജൻ സ്വാഗതവും വനിതാസംഘം സെക്രട്ടറി ഷിനിജ ബൈജു നന്ദിയും പറയും.