കട്ടപ്പന: ഇടുക്കിയിലെ ചെറുകിട കർഷകരെയും തോട്ടം തൊഴിലാളികളെയും ബഡ്ജറ്റിൽ വഞ്ചിച്ചതായി ചെറുകിട കർഷക ഫെഡറേഷൻ. ജില്ലയിലെ കാപ്പി, തേയില, കുരുമുളക്, കൊക്കോ കർഷകർക്ക് യാതൊരു ആനുകൂല്യവും പ്രഖ്യാപിച്ചില്ല. കഴിഞ്ഞ തവണ പ്രഖ്യാപിച്ച ആയിരം കോടി എവിടെപ്പോയെന്നു പോലും അറിവില്ല. ജില്ലയിലെ കർഷകരെ പൂർണമായി അവഗണിച്ചിരിക്കുകയാണ്. ഇതിനെതിരെ പ്രക്ഷോഭം നടത്തുമെന്ന് പ്രസിഡന്റ് വൈ.സി. സ്റ്റീഫൻ പറഞ്ഞു.