വൈക്കം : ഉല്ലല റോസ്‌പുരം ദേവാലയത്തിൽ വിശുദ്ധ കൊച്ചുത്രേസ്യായുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് വികാരി ഫാ. ജോസ് പാലത്തിങ്കൽ കൊടിയേറ്റി. ഫാ. വർഗ്ഗീസ് ഇത്തിത്തറ സഹകാർമ്മികനായി. കൊവിഡ് പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ലളിതമാക്കിയാണ് തിരുനാൾ. ഇന്ന് വേസ്പര ദിനമായി ആചരിക്കും. രാവിലെ 6.30 ന് ദിവ്യബലിക്ക് ശേഷം ഇടവകയിലെ ഭവനങ്ങളിലേക്ക് അമ്പെഴുന്നള്ളിപ്പ് പ്രദക്ഷിണം. വൈകിട്ട് 5.00 ന് നടക്കുന്ന വേസ്പരയുടെ കുർബാനയ്ക്ക് ഫാ. സേവി പടിക്കപ്പറമ്പിൽ, ഫാ. ലൂയിസ് വെള്ളാനിക്കൽ എന്നിവർ കാർമ്മികരാകും. 17 ന് തിരുനാൾ ആഘോഷിക്കും. രാവിലെ 9.30 ന് നടക്കുന്ന പാട്ടുകുർബാനയ്ക്ക് ഫാ. ജോർജ് കരിക്കിനേഴത്ത് കാർമ്മികനാകും. വൈകിട്ട് 5.00 ന് നടക്കുന്ന തിരുനാൾ പാട്ടുകുർബാനയ്ക്ക് അതിരൂപത ചാൻസിലർ ഫാ. ബിജു പെരുമായൻ, ഫാ. ജോൺസൺ കൂവേലി എന്നിവർ കാർമ്മികരാകും. 18 ന് മരിച്ചവരുടെ ഓർമ്മദിനമായി ആചരിക്കും.