കാത്തിരപ്പള്ളി : സി.ഐ.ടി.യു കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ചിരിക്കുന്ന സമര പ്രചരണ വാഹനജാഥ ജനുവരി 20 മുതൽ 22 വരെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തും. 20 ന് വൈകുന്നേരം നാലിന് എരുമേലിയിൽ സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ജെ തോമസ് ഉദ്ഘാടനം നിർവഹിക്കും. 21ന് രാവിലെ 9.30 ന് കൂട്ടിക്കലിൽ നിന്നുമാരംഭിച്ച് വൈകുന്നേരം ആറിന് പള്ളിക്കത്തോട്ടിലും 22ന് രാവിലെ 9.30 ന് മണലിൽ നിന്ന് ആരംഭിച്ച് വൈകുന്നേരം 6.30ന് കുമരകത്തും സമാപിക്കും. ജില്ലാ പ്രസിഡന്റ് ടി.ആർ രഘുനാഥൻ ജാഥാ ക്യാപ്റ്റനും കെ.ജെ അനിൽകുമാർ മാനേജരുമായിരിക്കും.
വി.പി ഇബ്രാഹീം, വി.പി ഇസ്മായിൽ . അഡ്വ.റെജി സഖറിയ, കെ.സി ജോസഫ് , പി.ജെ വർഗീസ്, ഡി. സേതു ലക്ഷ്മി, എസ്.ഷീജാ അനിൽ, പി.എൻ പ്രദീപ് എന്നിവർ ജാഥാംഗങ്ങളാണ്.