കാഞ്ഞിരപ്പള്ളി: സംസ്ഥാന സർക്കാറും കെ.എസ്.ഇ.ബിയും ചേർന്ന് നടപ്പാക്കുന്ന ഫിലമെന്റ് രഹിത കേരളം പദ്ധതിയുടെ ഭാഗമായുള്ള എൽ.ഇ.ഡി വിതരണം പാറത്തോട് സെക്ഷനിൽ നടക്കും. ഇന്ന് രാവിലെ 9.30ന് പാറത്തോട് പഞ്ചായത്ത് ഓഫീസിൽ നടക്കുന്ന ചടങ്ങ് പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് ജോണികുട്ടി മഠത്തിനകം ഉദ്ഘാടനം ചെയ്യും.