കുമരകം: പഞ്ചായത്ത് രണ്ടാം വാർഡിൽ പതിനാല് വർഷം തരിശുകിടന്ന മറ്റീത്ര -ചാഴിവലത്തുകരി പാടശേഖരം ഇനി കതിരണിയും. സംസ്ഥാന സർക്കാരിന്റെ സുഭിഷകേരളം പദ്ധതിയിൽ ഉൾപ്പെടുത്തി കുമരകം ഗ്രാമപഞ്ചായത്ത്,കർഷകസംഘം കുമരകം നോർത്ത് കമ്മറ്റി, കുമരകം കൃഷിഭവൻ, കൃഷി വിജ്ഞാന കേന്ദ്രം എന്നിവയുടെ സഹകരണത്തോടെയാണ് പാടശേഖരസമതി കൃഷിയിറക്കിയത്. 50 ഏക്കർ വരുന്ന പാടശേഖരത്ത് കൃഷിയിറക്കുന്നതിന് ആവശ്യമായ തുക 315ാം സർവീസ് സഹകരണ ബാങ്ക് വായ്പയായി നൽകി.പ്രളയത്തിൽ നശിച്ച മോട്ടറും, മോട്ടർ തറയും പുതുതായി സ്ഥാപിച്ചു. വിത ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ധന്യാ സാബു നിർവഹിച്ചു. പാടശേഖരസമതി സെക്രട്ടറി പി.ബി.അശോകൻ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി.കെ. ജോഷി, 315 സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് കെ.കേശവൻ , ബ്ലോക്ക് പഞ്ചായത്തംഗം കവിതാ ലാലു , ഗ്രാമപഞ്ചായത്തംഗം സ്മിതാ സുനിൽ, കൃഷി ഓഫീസർ സുനാൽ, ജയ്മോൻ മറുതാച്ചിക്കൽ, പുഷ്കരൻ കുന്നത്തുചിറ,റ്റിജോ തൈത്തറ,ബൈജു ചവറേപ്പുര,ഷിജോ ജോൺ തുടങ്ങിയവർ പ്രസംഗിച്ചു