കുമരകം : ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ തന്ത്രിയും ഗുരുദേവ ശിഷ്യനുമായിരുന്ന പി.കെ.മൃത്യുഞ്ജയൻ തന്ത്രിയുടെ 40-ാം സമാധിദിനം നാളെ ആചരിക്കും. ക്ഷേത്രപരിസരത്തെ തന്ത്രി സ്മൃതി മണ്ഡപത്തിൽ രാവിലെ 6.30 ന് പാരായണം, പ്രാർത്ഥന, പുഷ്പാർച്ചന, പായസദാനം എന്നിവ നടക്കുമെന്ന് ശ്രീകുമാരാമംഗലം ദേവസ്വം സെക്രട്ടറി കെ.ഡി.സലിമോൻ അറിയിച്ചു.