ചങ്ങനാശേരി: എസ്.എൻ.ഡി.പി യോഗം ആനന്ദാശ്രമം ശാഖാ ഗുരുദേവക്ഷേത്രത്തിലെ 91-ാമത് മകരച്ചതയ മഹോത്സവം ഇന്ന് സമാപിക്കും. മാഞ്ഞൂർ വിനോദ് തന്ത്രിയും ക്ഷേത്രം മേൽശാന്തി ജിബിലേഷ് ശാന്തിയും കൊടിയേറ്റിന് മുഖ്യകാർമ്മികത്വം വഹിച്ചു. ഇന്ന് രാവിലെ 6ന് ഗണപതിഹോമം, 7.30ന് ശാന്തിഹോമം, 9.30ന് കലശപൂജ, 12.30ന് ഉച്ചപൂജ, വൈകിട്ട് 6ന് താലപ്പൊലി. താലപ്പൊലി ഘോഷയാത്ര മതുമൂല കൊച്ചുകൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും. 6.30ന് വിശേഷാൽ ദീപാരാധന, 6.45ന് ശ്രീനാരായണ തീർത്ഥർ സ്വാമി സ്മൃതി മണ്ഡപത്തിൽ വിശേഷാൽ പൂജ, 7.15ന് അത്താഴപൂജ, 7.30ന് കൊടിമരച്ചുവട്ടിൽ നിറപറ സമർപ്പണം,വലിയകാണിക്ക സമർപ്പണം, തുടർന്ന് കൊടിയിറക്ക്,പ്രസാദവിതരണം.