അന്ത്യാളം: കത്തോലിക്കാ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് 5 മുതൽ അന്ത്യാളം സെന്റ് മാത്യൂസ് സ്‌കൂൾ ഹാളിൽ കാർഷിക നിയമത്തിലെ കാണാച്ചരടുകൾ എന്ന വിഷയത്തിൽ കർഷക കൺവൻഷൻ നടക്കും. ഫാ.ജയിംസ് വെണ്ണായിപ്പള്ളിൽ ഉദ്ഘാടനം ചെയ്യും. ഡോ.ബിനു കോഴികൊത്തിക്കൽ അദ്ധ്യക്ഷത വഹിക്കും. ഡിജോ കാപ്പൻ മുഖ്യപ്രഭാഷണം നടത്തും.