ഭരണങ്ങാനം: സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ നീതി മെഡിക്കൽ സ്റ്റോർ ആരംഭിച്ചു. മാണി സി.കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് സോബിച്ചൻ ചൊവ്വാറ്റുകുന്നേൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ, ഉണ്ണി കുളപ്പുറം, ജസ്സി ഒഴുകയിൽ, ഫ്രാൻസിസ് തുമ്മനിക്കുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു.