പാലാ: എസ്.എൻ.ഡി.പി യോഗം മൂന്നിലവ് ശാഖയിലെ ശ്രീനാരായണ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയ്ക്ക് മുന്നോടിയായുള്ള ഘോഷയാത്ര ഭക്തിനിർഭരമായി. ഇടപ്പാടി ആനന്ദഷണ്മുഖ ക്ഷേത്രസന്നിധിയിൽ നിന്നും ആരംഭിച്ച വിഗ്രഹ ഘോഷയാത്രയ്ക്ക് ഭരണങ്ങാനത്തും, തെള്ളിയാമറ്റത്തും, കളത്തൂക്കടവിലും, മൂന്നിലവ് ജംഗ്ഷനിലും സ്വീകരണം നൽകി. സന്ധ്യയോടെ ക്ഷേത്രസന്നിധിയിൽ ഗുരുദേവ വിഗ്രഹത്തിന് സ്വീകരണം നൽകി. ഇന്ന് വിവിധ പൂജകൾ നടക്കും. നാളെ രാവിലെ 9 നും 9.45നും മദ്ധ്യേയാണ് വിഗ്രഹപ്രതിഷ്ഠ.