പാലാ: സ്വതന്ത്രഭാരതം കണ്ട ഏറ്റവും വലിയ കർഷകമുന്നേറ്റമാണ് ദില്ലിയിൽ നടക്കുന്നതെന്നും കർഷകരുടെ രോഷം കണ്ടില്ലെന്ന് നടിച്ച് കേന്ദ്രസർക്കാരിന് അധികകാലം മുന്നോട്ടുപോകാൻ കഴിയില്ലെന്നും കേരളാ കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി ബേബി ഉഴുത്തുവാൽ പറഞ്ഞു. പാലായിൽ ഇടതുമുന്നണി കർഷക സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ കർഷക പ്രതിഷേധസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ.കെ ഗിരീഷ്‌കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ സിബി തോട്ടുപുറം, വി.എസ് ശശീധരൻ, ജോസുകുട്ടി പൂവേലിൽ, സിബി ജോസഫ്, ടോം നല്ലനിരപ്പേൽ, ജോസഫ് നാടുകാണി, അപ്പച്ചൻ നെടുമ്പള്ളി, കെ.പി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.