കോട്ടയം : പരസ്പരം മാസിക വാർഷികം ചലച്ചിത്ര സംവിധായകൻ ജോഷി മാത്യു ഉദ്ഘാടനം ചെയ്തു. കോട്ടയം പബ്ലിക് ലൈബ്രറി ഹാളിൽ ചേർന്ന സമ്മേളനത്തിൽ ചീഫ് എഡിറ്റർ ഔസേഫ് ചിറ്റക്കാട് അദ്ധ്യക്ഷനായി. ജോഷി മാത്യു, എസ്.കണ്ണൻ (കവി), ഷാജി വേങ്കടത്ത് (നോവലിസ്റ്റ് ) എന്നിവർ വിവിധ പുരസ്കാരങ്ങൾ സമ്മാനിച്ചു. മഹാകവി കുമാരനാശാൻ സ്മാരക അനുസ്മരണവും കാവ്യാർച്ചനയും കേരളകൗമുദി സ്പെഷ്യൽ കറസ്പോണ്ടന്റ് വി.ജയകുമാർ ഉദ്ഘാടനം ചെയ്തു. മേമ്മുറി ശ്രീനിവാസൻ അദ്ധ്യക്ഷനായി.ഡോ.വി.ആശാലത , ദിവ്യ എം. സോന, രാജു പാമ്പാടി, നാസ്സർ പഴയകളം, ഏലിയാമ്മ കോര, സഹീറ എം, ശ്രീധരൻ നട്ടാശ്ശേരി, ശിവരാമൻ വാരിശ്ശേരി, ,കെ.പി.പ്രസാദ് തുടങ്ങിയവർ കവിത അവതരിപ്പിച്ചു. ഗിരിജൻ ആചാരി സ്വാഗതവും എം.എൻ.ഷാജി നന്ദിയും പറഞ്ഞു.