പാലാ: ഗ്രാമീണ വനിതകൾക്ക് തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് മുന്നോടിയായി നബാർഡിന്റെ ചെറുകിട സംരംഭകത്വ വികസന പരിപാടിയുടെ ഭാഗമായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി സംഘടിപ്പിക്കുന്ന പത്തുദിവസത്തെ തൊഴിൽ പരിശീലന പരിപാടി നാളെ പാലായിൽ ആരംഭിക്കും. ഷാലോം പാസ്റ്ററൽ സെന്ററിൽ പാലാ നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര പരിപാടി ഉദ്ഘാടനം ചെയ്യും. ഫാ.തോമസ് കിഴക്കേൽ അദ്ധ്യക്ഷത വഹിക്കും. നബാർഡ് ജില്ലാ മാനേജർ, കെ.ബി ദിവ്യ മുഖ്യപ്രഭാഷണം നടത്തും.