കോട്ടയം: പുതിയ ബഡ്ജറ്റിൽ പ്രൊഫഷണൽ നാടകങ്ങൾക്ക് 2 കോടി രൂപ അനുവദിച്ച സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിയ്ക്കും ധനകാര്യ മന്ത്രിയ്ക്കും കേരള ഡ്രാമ ചെംബർ ജോയിന്റ് സെക്രട്ടറി പ്രദീപ് മാളവിക നന്ദി അറിയിച്ചു. കഴിഞ്ഞ ബഡ്ജറ്റിൽ ഒരു കോടി ആയിരുന്നത് ഈ ബഡ്ജറ്റിൽ 2 കോടിയായി ഉയർത്തിയത് പ്രൊഫഷണൽ നാടക കലാകാരന്മാർക്ക് ലഭിച്ച അംഗീകാരമാണെന്നും പ്രദീപ് അറിയിച്ചു