ഏറ്റുമാനൂർ: ക്ഷേത്രസംരക്ഷണസമിതി സംസ്ഥാനരക്ഷാധികാരി ഏറ്റുമാനൂർ ശക്തിനഗർ വി..കെ..ബി റോഡിൽ ജ്യോതിയിൽ പി.എൻ.ഗോപാലകൃഷ്ണൻ (80) നിര്യാതനായി.. ക്ഷേത്രസംരക്ഷണസമിതിയുടെ ആദ്യകാലപ്രവർത്തകനും മുൻ ജനറൽസെക്രട്ടറിയും സിൻഡക്കേറ്റ് ബാങ്ക് റിട്ട ഉദ്യോഗസ്ഥനും ആർ..എസ്..എസ് താലൂക്ക് സംഘചാലകുമാണ്. ഭാര്യ: പി. ഇന്ദിരാദേവി വൈക്കം ടി.വി.പുരം പുറപ്പള്ളിൽ കുടുംബാംഗമാണ്. മക്കൾ: ജി.വനോദ്കുമാർ (സ്പന്ദനം കമ്പ്യൂട്ടേഴ്‌സ്, ഏറ്റുമാനൂർ), ബിന്ദു ജി നായർ (മുംബൈ), മരുമക്കൾ: എ.എസ് അനിൽകുമാർ, കുടയംപടി (വൈസ് പ്രിൻസിപ്പാൾ, രഹേജ കോളേജ്, മുംബൈ), ദിവ്യാ കൃഷ്ണൻ (ടീച്ചർ, എസ്.എഫ്.എസ് പബ്ലിക് സ്‌കൂൾ, ഏറ്റുമാനൂർ). സംസ്‌കാരം ഇന്ന് ഒരു മണിക്ക് വീട്ടുവളപ്പിൽ.