അടിമാലി: കൃഷിവിളകൾ വെട്ടിനശിപ്പിക്കുന്ന വനംവകുപ്പുദ്യോഗസ്ഥരുടെ നടപടികളിൽ പ്രതിഷേധിച്ച് ആദിവാസി ക്ഷേമ സമതിയും കർഷക സംഘവും നടത്തി വന്നിരുന്ന സത്യാഗ്രഹ സമരം അവസാനിപ്പിച്ചു.ഈ മാസം ഏഴിനായിരുന്നുസമരത്തിന് തുടക്കം കുറിച്ചത്.ജനവാസമേഖലയിലെ കൃഷിവിളകൾ വെട്ടിനശിപ്പിക്കുന്ന വനംവകുപ്പുദ്യോഗസ്ഥരുടെ നടപടികൾ അവസാനിപ്പിക്കുക, കാട്ടാനയുടെ ആക്രമണത്തിൽ നിന്നും ജീവനും കൃഷിക്കും സംരക്ഷണം നൽകുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു കൂമ്പൻപാറ ഫോറസ്റ്റ് റേഞ്ച് ഓഫീസിന് മുമ്പിൽ സത്യാഗ്രഹ സമരത്തിന് രൂപം നൽകിയിരുന്നത്. 19ന് വിഷയത്തിൽ സർക്കാരുമായി ചർച്ച നടത്താമെന്ന അറിയിപ്പ് ലഭിച്ചതായി പ്രതിഷേധക്കാർ പറഞ്ഞു.അവസാന ദിവസത്തെ സമരം സിപിഎം മാങ്കുളം ലോക്കൽ സെക്രട്ടറി എ പി സുനിൽ ഉദ്ഘാടനം ചെയ്തു.