കോട്ടയം : നാടിന്റെ സമഗ്രമേഖലയിലും വികസനം നടപ്പാക്കി വരുന്ന നയങ്ങളുടെ തുടർച്ച ഉണ്ടാവണമെന്നും അതിനായി ജീവനക്കാരും അണിചേരണമെന്ന് എൻ.ജി.ഒ യൂണിയൻ ജില്ലാ കൗൺസിൽ. യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം യു എം നഹാസ് സംസ്ഥാനസമ്മേളന തീരുമാനങ്ങൾ വിശദീകരിച്ചു.

തുടർന്ന് നടന്ന ചർച്ചയിൽ ഏരിയ കമ്മിറ്റികളിൽ നിന്ന് റഫീക്ക് പാണംപറമ്പിൽ (വൈക്കം), കെ.ടി അഭിലാഷ് (മീനച്ചിൽ), അനൂപ് ചന്ദ്രൻ (ആർപ്പൂക്കര-ഏറ്റുമാനൂർ), എസ് രാജി (കാഞ്ഞിരപ്പള്ളി), ബിനു വർഗീസ് (പാമ്പാടി), രതീഷ് (ചങ്ങനാശ്ശേരി), എം. ആർ പ്രമോദ് (കോട്ടയം ടൗൺ), കെ. ബി ഷാജി (കോട്ടയം സിവിൽ സ്റ്റേഷൻ) എന്നിവർ പങ്കെടുത്തു. എൻജിഒ യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ അജിത് കുമാർ ചർച്ചകൾക്ക് മറുപടി പറഞ്ഞു. ജില്ലാ പ്രസിഡൻ്റ് കെ. ആർ അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി.കെ ഉദയൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി.എൻ കൃഷ്ണൻ നായർ, ടി ഷാജി എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി ഉദയൻ വി കെ ഭാവിപ്രവർത്തനങ്ങൾ വിശദീകരിച്ചു.

ജില്ലാ കമ്മിറ്റിയിൽ നിലവിലുണ്ടായിരുന്ന ഒഴിവുകളിലേയ്ക്ക് എസ്.രാജി, രാജേഷ് കുമാർ പി പി, ബിലാൽ കെ റാം, മനേഷ് ജോൺ എന്നിവരെയും ജില്ലാ സെക്രട്ടറിയേറ്റിലേയ്ക്ക് വി.വി വിമൽകുമാർ, കെ.ആർ ജീമോൻ, സി.ബി ഗീത, കെ ഡി സലിംകുമാർ എന്നിവരേയും സന്തോഷ് കെ കുമാറിനെ ജില്ലാ ട്രഷററായും ജോയൽ ടി തെക്കേടത്തെ ജില്ലാ വൈസ് പ്രസിഡന്റായും തീരുമാനിച്ചു.