car

കൂത്രപ്പള്ളി : കാർ നിയന്ത്രണം വിട്ട് റോഡരികിലെ മതിലിൽ ഇടിച്ച ശേഷം മരത്തിലിടിച്ചു തകർന്നു. ഇന്നലെ വൈകിട്ട് അഞ്ചോടെയായിരുന്നു ചങ്ങനാശേരി - വാഴൂർ റോഡിൽ കൂത്രപ്പള്ളിയ്ക്ക് സമീപമായിരുന്നു അപകടം. കറുകച്ചാലിൽ നിന്ന് ചങ്ങനാശേരി ഭാഗത്തേക്ക് പോയ പരുത്തിമൂട് സ്വദേശി പീലിയാനിക്കൽ ബോണിയുടെ കാറാണ് അപകടത്തിൽപ്പെട്ടത്. കാർ ഭാഗികമായി തകർന്നു. എയർബാഗ് ഉണ്ടായിരുന്നതിനാൽ യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.