പാലാ: എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയനിൽ മുടങ്ങിക്കിടന്ന മൈക്രോ ഫിനാൻസ് പദ്ധതി ഉടൻ ആരംഭിക്കുമെന്ന് യൂണിയൻ കൺവീനർ എം.പി സെൻ പറഞ്ഞു. മീനച്ചിൽ യൂണിയന് കീഴിലെ വനിതാസംഘം ശാഖാ ഭാരവാഹികളുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യോഗത്തിന്റെ പ്രധാന കരുത്ത് വനിതാസംഘമാണ്. ഇതിനു കീഴിൽ പ്രവർത്തിക്കുന്ന ബാലജനയോഗം, കുമാരിസംഘം എന്നിവ എല്ലാ ശാഖകളിലും രൂപീകരിക്കണം. യൂണിയനിൽ വനിതാസംഘത്തിന്റെ പ്രവർത്തനം കൂടുതൽ ശക്തമാക്കണമെന്നും സെൻ നിർദ്ദേശിച്ചു.
വനിതാസംഘം യൂണിയൻ കൺവീനർ സോളി ഷാജി തലനാട് ആമുഖപ്രസംഗം നടത്തി. പ്രസിഡന്റ് മിനർവ മോഹനൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ സി.റ്റി രാജൻ അക്ഷര, വി.കെ ഗിരീഷ് കുമാർ, യൂണിയൻ വനിതാസംഘം വൈസ് ചെയർമാൻ ബിന്ദു സജികുമാർ, യൂണിയൻ സൈബർസേന വൈസ് പ്രസിഡന്റ് ആനന്ദ് തലനാട്, കൺവീനർ ഗോപൻ വെള്ളാപ്പാട് എന്നിവർ പ്രസംഗിച്ചു.
വനിതാസംഘം കമ്മിറ്റി അംഗങ്ങളായ രാജി ജിജിരാജ്, ബീന മോഹൻദാസ്,റീന അജി, ലിജി ശ്യാം എന്നിവർ നേതൃത്വം നൽകി.