kobrajesh

മുണ്ടക്കയം : സ്വകാര്യ ബസ് ഡ്രൈവറായ പശ്ചിമ, പുറംചേരിൽ രാജേഷ് (39) നെ മുണ്ടക്കയം ബസ് സ്റ്റാൻഡ് മൈതാനിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെ വാഹന പാർക്കിംഗിനെത്തിയവരാണ് മൃതദേഹം കണ്ടത്. എസ്.ഐ വി.എ.മാമ്മന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി മൃതദേഹം കാഞ്ഞിരപ്പളളി ഗവ: ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൊവിഡ് പരിശോധനയ്ക്ക് ശേഷം പോസ്റ്റ്മോർട്ടം നടത്തുമെന്ന് പൊലീസ് അറിയിച്ചു.