കുറവിലങ്ങാട് : ഞീഴൂർ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കവയിത്രി സുഗതകുമാരി അനുസ്മരണം ഇന്ന് 3ന് ഭജനമഠം ക്ഷീരോല്പാദക സഹകരണ സംഘം ഹാളിൽ നടത്തും. പ്രസിഡന്റ് നീഴൂർ ദേവരാജൻ അദ്ധ്യക്ഷത വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആർ സുഷമ ഉദ്ഘാടനം ചെയ്യും. ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് എൻ. ചന്ദ്രബാബു മുഖ്യപ്രഭാഷണം നടത്തും. താലൂക്ക് ലൈബ്രറി കൗണ്‌സിൽ പ്രതിനിധി വി.പി ശ്രീധരൻ, താലൂക്ക് സെക്രട്ടറി പി.വി വാവ, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം കെ.പി ദേവദാസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സ്‌കറിയാ വർക്കി, നളിനി രാധാകൃഷ്ണൻ, ഗ്രാമപ്പഞ്ചായത്ത് അംഗം രാഹുൽ പി രാജ്, ഞീഴൂർ ലൈബ്രറി വൈസ് പ്രസിഡന്റ് പി.പി ബേബി, കമ്മിറ്റി അംഗം പി.ജി സണ്ണി, കവി ഗിരിജൻ ആചാരി എന്നിവർ പങ്കെടുക്കുമെന്ന് സെക്രട്ടറി എം.ആർ ഷാജി അറിയിച്ചു.