കാഞ്ഞിരപ്പള്ളി: നിയന്ത്രണംവിട്ട കാറിടിച്ച് ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന വിദ്യാർത്ഥിനിയുടെ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു. പാറത്തോട് പബ്ലിക്ക് ലൈബ്രറി ലെയ്‌നിൽ ഇടപറമ്പിൽ സാബു ലൈല ദമ്പതികളുടെ മകളും കുട്ടിക്കാനം മരിയൻ കോളേജിലെ പി ജി വിദ്യാർത്ഥിനിയുമായ ഷാനിമോളാണ് ചികിത്സാ സഹായം തേടുന്നത്. ജനുവരി 12ന് പാറത്തോടിന് സമീപമായിരുന്നു അപകടം. ഇപ്പോൾ തന്നെ മൂന്ന് ശസ്ത്രക്രിയകൾക്കും ചികിത്സയ്ക്കുമായി ലക്ഷങ്ങൾ ചെലവഴിച്ചുകഴിഞ്ഞു. തുടർചികിത്സയ്ക്കുള്ള പണം കണ്ടെത്താൻ ബുദ്ധിമുട്ടുകയാണ് കുടുംബം. പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് ജോണികുട്ടി മഠത്തിനകം രക്ഷാധികാരിയും ടി.എ സെയ്‌നില്ല കൺവീനറും ഷാഹുൽ ഹമീദ് ( സ്റ്റാർ ഫിഷറീസ് ) ഖജാൻജിയുമായി കമ്മിറ്റി രുപീകരിച്ച് ചികിത്സയ്ക്ക് പണം കണ്ടെത്താൻ പ്രവർത്തനം തുടങ്ങി. സഹായമെത്തിക്കാൻ ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ പാറ ത്തോട് ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ:227101000009790. ഐ.എഫ്.എസ്.സി കോഡ്: IOBA0002271.