കാഞ്ഞിരപ്പള്ളി:പൊലീസ് കസ്റ്റഡിയിലിരിക്കെ വട്ടകപ്പാറ തൈപ്പറമ്പിൽ ടി.എച്ച് ഷെഫീഖ് മരിച്ച സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് ബ്ലോക്ക് കമ്മറ്റി ആവശ്യപ്പെട്ടു. സർക്കാർ ഇക്കാര്യത്തിൽ അലംഭാവം കാട്ടിയാൽ സമരം നടത്തുമെന്നും യോഗം മുന്നറിയിപ്പ് നല്കി. ഡി.സി.സി ജനറൽ സെക്രട്ടറി പി.എ.ഷെമീറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി.ജനറൽ സെക്രട്ടറി പ്രൊഫ. റോണി.കെ.ബേബി, ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ, അഡ്വ.പി. ജീരാജ്, ഒ.എം.ഷാജി, ജി.സുനിൽകുമാർ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്തു കുര്യൻ ജോയി, മാത്യു കുളങ്ങര, എം.കെ.ഷെമീർ തുടങ്ങിയവർ സംസാരിച്ചു.