കോട്ടയം: അന്യസംസ്ഥാന ലോട്ടറിയെ കേരളത്തിൽ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് ഓൾ കേരള ലോട്ടറി ഏജന്റ്‌സ് ആന്റ് സെല്ലേഴ്‌സ് കോൺഗ്രസ് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ് വ്യക്തമാക്കി. അന്യസംസ്ഥാന ലോട്ടറിയെ കേരളത്തിൽ നിരോധിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോട്ടറി ഓഫിസിനു മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നാൽ കാരുണ്യ ബെലവനന്റ് ഫണ്ട് പുനസ്ഥാപിക്കും. ഇതുവഴി കേരള ലോട്ടറി കൂടുതൽ ആകർഷകമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോട്ടറി തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.ആർ സജീവൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.വി പ്രസാദ്, സംസ്ഥാന ഭാരവാഹികളായ കെ.ഏ മുഹമ്മദ് ബഷീർ, അയ്മനം രവീന്ദ്രൻ, ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറിമാരായ ടോണി തോമസ്, ഇടവട്ടം ജയകുമാർ, ജില്ലാ ഭാരവാഹികളായ ജെസി ബേബി, പി.വി മത്തായി, ടി.ഡി സുധാകരൻ, വി.ജി അംബിക, സി.തങ്കച്ചൻ, പി.എം പൈലി, കെ.ജി ശശി, ഡേവിഡ് ജോസഫ്, കെ.ഇ ഷാജി, തോമസ് എന്നിവർ പ്രസംഗിച്ചു.