കട്ടപ്പന: ഡൽഹിയിലെ കർഷക സമരത്തിന് ഐക്യദാർഢ്യമർപ്പിച്ച് ഡി.വൈ.എഫ്.ഐ കൊങ്ങിണിപ്പടവ് യൂണിറ്റിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. സി.പി.എം കട്ടപ്പന നോർത്ത് ലോക്കൽ കമ്മിറ്റിയംഗം അജിത് ജോസഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി അനന്ദു ശിവദാസ് പതാക ഉയർത്തി. ഡി.വൈ.എഫ്.ഐ കട്ടപ്പന നോർത്ത് മേഖല പ്രസിഡന്റ് ലിജോ വർഗീസ്, സെക്രട്ടറി രാഹുൽ തങ്കപ്പൻ എന്നിവർ നേതൃത്വം നൽകി.