ചേർത്തല : കോക്കമംഗലം കോനാട്ട് ഇല്ലത്തുവെളി പരേതനായ ചാക്കോ വർക്കിയുടെ മകൻ കെ.സി ജോസഫ് (81, റിട്ട. സ്റ്റാഫ് കോക്കമംഗലം സെന്റ് ആന്റണീസ് ഹൈസ്‌കൂൾ) നിര്യാതനായി. ഭാര്യ: പരേതയായ മേരി ജോസഫ് ആലുവ നസ്രത്ത് തോട്ടത്തിൽ കുടുംബാംഗം. മക്കൾ: സാലി ജോസഫ് (ടീച്ചർ, കോക്കമംഗലം സെന്റ് ആന്റണീസ് ഹൈസ്‌കൂൾ), ഷൈനി തോമസ്, സജി ജോസഫ് (മാധ്യമപ്രവർത്തകൻ). മരുമക്കൾ: തോമസ് കെ.ജെ ചിറയിൽപറമ്പിൽ വൈക്കം( കേരള ബാങ്ക്, ഏറ്റുമാനൂർ), കെ.എം തോമസ് മണ്ണുമഠത്തിൽ മുഹമ്മ (മിൽമ കോ-ഓപ്പറേറ്റീവ് സൊസൈറ്റി), ബീന സെബാസ്റ്റ്യൻ (സബ് എഡിറ്റർ, മംഗളം കോട്ടയം) നെല്ലൻകുഴിയിൽ വാകക്കാട്. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് കോക്കമംഗലം മാർതോമ തീർഥാടന ദേവാലയത്തിൽ.