paalam

കുറിച്ചി: ശങ്കരപുരം മേൽപാല നിർമ്മാണം പൂർത്തിയായിട്ടും ദുരിതം ഒഴിയുന്നില്ല.റോഡ് ടാറിംഗ് വൈകുന്നത് മൂലം പൊടിശല്യവും ഗതാഗതക്കുരുക്കും രൂക്ഷമായി. ഇതോടെ കുറിച്ചി പഞ്ചായത്തിലെത്തുന്ന ജനങ്ങൾക്കും, ജീവനക്കാരുമാണ് ഏറെ വലയുന്നത്. മഴ പെയ്താൽ ചെളിനിറയുന്ന അവസ്ഥയുമുണ്ട്. പൊടിശല്യം മൂലം പഞ്ചായത്ത് ഓഫീസിൽ ഇരിക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് ജീവനക്കാർ പറയുന്നു. പാലത്തിന് തൊട്ട് സമീപമാണ് ശങ്കരപുരം ക്ഷേത്രം. അടിയന്തിരമായി ടാറിംഗ് പൂർത്തിയാക്കാൻ അധികൃതർ തയാറാകണമെന്ന് കുറിച്ചി പഞ്ചായത്ത് പ്രതിപക്ഷ അംഗങ്ങളായ ബി.ആർ മഞ്ജീഷ്, ശൈലജ സോമൻ, മഞ്ജു കെ.എൻ,ആര്യമോൾ പി.രാജ് എന്നിവർആവശ്യപ്പെട്ടു.