കട്ടപ്പന: പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റിയംഗം കെ.എ. മണിയുടെ വേൽമുരുകൻ കവിത സമാഹാരം പുറത്തിറങ്ങി. സാഹിത്യകാരൻ കാഞ്ചിയാർ രാജൻ, കവി കെ.ആർ. രാമചന്ദ്രന് കൈമാറി പ്രകാശനം ചെയ്തു. ജോസ് വെട്ടിക്കുഴ, മോബിൻ മോഹൻ, സംസ്ഥാന വനം വികസന കോർപറേഷൻ ഡയറക്ടർ ബോർഡംഗം പി.എൻ. വിജയൻ, സർക്കിൾ സഹകരണ യൂണിയൻ പ്രസിഡന്റ് കെ.ആർ. സോദരൻ, കട്ടപ്പന റൂറൽ ഡെവലപ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് വി.ആർ. സജി, മാത്യു നെല്ലിപ്പുഴ, എം.സി. ബിജു, പ്രസീത കെ.പിള്ള എന്നിവർ പങ്കെടുത്തു.