ഏഴാച്ചേരി : കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രത്തിൽ ആദ്ധ്യാത്മിക പഠന ക്ലാസ് ആരംഭിക്കാൻ 163ാം നമ്പർ ഏഴാച്ചേരി ശ്രീരാമകൃഷ്ണവിലാസം എൻ.എസ്.എസ് കരയോഗം വാർഷിക പൊതുയോഗം തീരുമാനിച്ചു. കൊവിഡ് മൂലം മുടങ്ങിപ്പോയ നാരങ്ങാ വിളക്ക് ഘോഷയാത്ര അടുത്ത കാർത്തിക നാളിൽ പുനരാരംഭിക്കും. 2020-21 വർഷം 10 ലക്ഷം രൂപയുടെ ബഡ്ജറ്റിനും പൊതുയോഗം അംഗീകാരം നൽകി. കരയോഗം വൈസ് പ്രസിഡന്റ് പി.എസ്.ശശിധരൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന വാർഷിക സമ്മേളനം പ്രസിഡന്റ് ടി.എൻ.സുകുമാരൻ നായർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ചന്ദ്രശേഖരൻ നായർ പുളിക്കൽ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പുകളും വിതരണം ചെയ്തു. തങ്കപ്പൻ കൊടുങ്കയം, സുരേഷ് ലക്ഷ്മി നിവാസ് ,ആർ. സനൽകുമാർ, മാധവൻ നായർ വടക്കേടം, വിക്രമൻ നായർ തെങ്ങുംപിള്ളിൽ, ആര്യ.ബി, മീനാക്ഷി . എസ്. നായർ, ഉമാദേവി, രശ്മി അനിൽ, ശിവദാസ് തുമ്പയിൽ, എ.ഗോപകുമാർ, പ്രസന്നകുമാർ കാട്ടുകുന്നത്ത് ,ബാബു പുന്നത്താനം, വിജയകുമാർ ചിറയ്ക്കൽ, ആർ.സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.