പാലാ : ഒരിടവേളയ്ക്ക് ശേഷം രാമപുരം പഞ്ചായത്തിൽ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചതോടെ നിയന്ത്രണങ്ങൾ കടുപ്പിക്കാനൊരുങ്ങി പഞ്ചായത്ത്. ഇതു സംബന്ധിച്ച് പഞ്ചായത്ത് തല കൊവിഡ് ജാഗ്രത സമിതി യോഗം ചേർന്നതായി പ്രസിഡന്റ് ഷൈനി സന്തോഷ് പറഞ്ഞു. ബോധവത്ക്കരണ പരിപാടികൾ ശക്തമാക്കുന്നതിനൊപ്പം പൊലീസ്, ഹെൽത്ത്, റവന്യു, പഞ്ചായത്ത് അധികാരികളുടെ കർശനമായ പരിശോധനയും വരും ദിവസങ്ങളിലുണ്ടാകും. അനാവശ്യ ആൾക്കൂട്ടങ്ങൾക്കും, മാസ്‌ക് ധരിക്കാത്തവർക്കും എതിരെ കർശന നടപടികൾ സ്വീകരിക്കും.