പൊൻകുന്നം: യൂത്ത്ഫ്രണ്ട് (എം) കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കേരളാ കോൺഗ്രസ് (എം) പ്രതിനിധികളായ ത്രിതല പഞ്ചായത്ത് അംഗങ്ങൾക്ക് സ്വീകരണം നൽകി.കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിൽ നിന്നും കേരളാ കോൺഗ്രസ് (എം) പ്രതിനിധികളായി വിജയിച്ച യൂത്ത്ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റും ജില്ലാ പഞ്ചായത്തംഗവുമായ രാജേഷ് വാളിപ്ലാക്കൽ, ജില്ലാ പഞ്ചായത്തംഗം ജെസി ഷാജൻ, കേരളാ കോൺഗ്രസ് (എം) നിയോജകമണ്ഡലം പ്രസിഡന്റും കങ്ങഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ എ.എം.മാത്യു ആനിത്തോട്ടം അടക്കമുള്ള 25 ജനപ്രതിനിധികൾക്കാണ് സ്വീകരണം നൽകിയത്. കേരളാ കോൺഗ്രസ് (എം) സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റിയംഗവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. യൂത്ത് ഫ്രണ്ട് (എം) നിയോജകമണ്ഡലം പ്രസിഡന്റ് ശ്രീകാന്ത് എസ്.ബാബു അദ്ധ്യക്ഷത വഹിച്ചു.നേതാക്കളായ എ.എം.മാത്യു ആനിത്തോട്ടം, രാജേഷ് വാളിപ്ലാക്കൽ ,ഷാജി നെല്ലേപ്പറമ്പിൽ, സണ്ണിക്കുട്ടി അഴകമ്പ്ര, ജെയിംസ് പെരുമാംകുന്നേൽ, ഷാജി പാമ്പൂരി എന്നിവർ സംസാരിച്ചു. യൂത്ത്ഫ്രണ്ട് നേതാക്കളായ അഡ്വ.സുമേഷ് ആൻഡ്രൂസ്, ജോളി മടുക്കകുഴി, ജോർട്ടിൻ കിഴക്കേതലക്കൽ, ആൽബിൻ പേണ്ടാനം ,മനോജ് മറ്റമുണ്ടയിൽ, ഷാജി പുതിയാപറമ്പിൽ, രാഹുൽ.ബി. പിള്ള, നാസർ സലാം, അജു പനയ്ക്കൽ, ആന്റണി മാർട്ടിൻ ,റിജോ വാളാന്തറ എന്നിവർ നേതൃത്വം നൽകി.