കൊടുങ്ങൂർ: രാമവിലാസം എൻ.എസ്.എസ് കരയോഗ മന്ദിരത്തിൽ നിർമ്മിച്ച മന്നം സ്മാരക ഓഡിറ്റോറിയത്തിൽ മന്നത്തിന്റെ ഛായാചിത്ര അനാച്ഛാദനം പൊൻകുന്നം എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റ് അഡ്വ.എം.എസ്.മോഹൻ നിർവഹിച്ചു. കരയോഗം പ്രസിഡന്റ് എ.ഉണ്ണികൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്‌കോളർഷിപ്പുകൾ യൂണിയൻ സെക്രട്ടറി പി.ജി.ജയചന്ദ്രകുമാർ വിതരണം ചെയ്തു.

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ച കരയോഗാംഗങ്ങൾക്ക് സ്വീകരണം നൽകി. പ്രൊഫ.എസ്.പുഷ്‌കലാദേവി, ഓമന അരവിന്ദാക്ഷൻ, ഡി.സേതുലക്ഷ്മി, എസ്.അജിത്ത്കുമാർ എന്നിവരെയാണ് ആദരിച്ചത്.