പൊൻകുന്നം: മണിമല മേജർ കുടിവെള്ളപദ്ധതിയുമായി ബന്ധപ്പെട്ട് ഡോ:എൻ.ജയരാജ് എം.എൽ.എയുടെ വസതിയിലേക്ക് ബി.ജെ.പി നടത്തിയ മാർച്ച് അപഹാസ്യമെന്ന് കേരളാ കോൺഗ്രസ് (എം) ആരോപിച്ചു. കുടിവെള്ളം വിതരണം ചെയ്യുമെന്നായപ്പോൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയാണ് സമരം സംഘടിപ്പിക്കുന്നതെന്ന് കേരളാ കോൺഗ്രസ് (എം) ചിറക്കടവ് മണ്ഡലം കമ്മറ്റി ആരോപിച്ചു.
മണ്ഡലം പ്രസിഡന്റ് ഷാജി നല്ലേപ്പറമ്പന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഷാജി പാമ്പൂരി, സുമേഷ് ആൻഡ്രൂസ്, അബ്ദുൾ റഹ്മാൻ, മോൺസി ഈറ്റ ത്തോട്ട്, ശ്രീകാന്ത് എസ്.ബാബു, ആന്റണി മാർട്ടിൻ ,കെ.എം. എബ്രാഹം, ജയിംസ് കുന്നപ്പള്ളി, സണ്ണി ഞള്ളിയിൽ എന്നിവർ സംസാരിച്ചു.