തലയോലപ്പറമ്പ് : കെ.ആർ.നാരായണൻ സ്മാരക എസ്.എൻ.ഡി.പി യൂണിയന്റെ പ്രീമാര്യേജ് കോഴ്‌സിന്റെ സമാപന സമ്മേളനം എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗംപ്രീതി നടേശൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഇ.ഡി.പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ്ബാബു സ്വാഗതം ആശംസിച്ചു. ഡോ.ശരത്ചന്ദ്രൻ ക്ലാസുകൾക്ക് നേതൃത്വം നൽകി. യൂണിയൻ വൈസ് പ്രസിഡന്റ് രഞ്ജിത്ത് രാജപ്പൻ മുഖ്യപ്രസംഗം നടത്തി. വനിതാസംഘം സെക്രട്ടറി ധന്യ പുരുഷോത്തമൻ,അജീഷ് കുമാർ.കെ.എസ്, യു.എസ്. പ്രസന്നൻ, അച്ചു ഗോപി, വി.കെ.രഘുവരൻ, സലിജ കൃഷ്ണകുമാർ, ആശാ അനീഷ്, ഓമന രാമകൃഷ്ണൻ, വത്സ മോഹനൻ , രാജി ദേവരാജൻ, യൂണിയൻ വനിതാസംഘം പ്രസിഡന്റ് ജയ അനിൽ തുടങ്ങിയവർ പ്രസംഗിച്ചു.